2010 ഡിസംബർ 17, വെള്ളിയാഴ്‌ച

Aboobakkarindey Umma Parayunnnu-PART I

JOIN DYFI "History Of Democratic Youth Federation of India DYFI"

DYFI threatens agitation in Tamil Nadu

DYFI ( GREATEST MEETING OF 08 )

2010 ഡിസംബർ 12, ഞായറാഴ്‌ച

nokia E63 disassembly

ആപ്പിള്‍ കേക്ക്

ചേരുവകള്‍
മൈദ – 1/2 കിലോ
പഞ്ചസാര – 1/2 കിലോ
വെണ്ണ – 1/2 കിലോ
കോഴിമുട്ട – 1/2 കിലോ
ആപ്പിള്‍ പള്‍പ്പ് – 200 ഗ്രാം
കശുവണ്ടി – 100 ഗ്രാം
റെയിസിന്‍സ് – 100 ഗ്രാം
ടൂട്ടി ഫ്രൂട്ടി – 100 ഗ്രാം
ഓറഞ്ച് തൊലി അരിഞ്ഞത് – കുറച്ച്
ബേക്കിംഗ് പൌഡര്‍ – 1 1/2 ടീസ്പൂണ്‍
പാല്‍ – 1 1/2 കപ്പ്
കേക്ക് ജീരകം – ഒരു നുള്ള്
വാനിലാ എസന്‍സ് – 1 ടീസ്പൂണ്‍
ജാതിക്കാപ്പൊടി – 1/2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ബേക്കിംഗ്പൌഡറും മൈദയും കൂടി മൂന്നുതവണ കുഴച്ചെടുക്കുക. ഇതില്‍ പഞ്ചസാരയും വെണ്ണയും കുഴച്ചെടുക്കുക. മാര്‍ദ്ദവം കൈവരുന്നതുവരെ അടിച്ച് മയപ്പെടുത്തുക. അതിനു ശേഷം മുട്ടയുടെ ഉണ്ണി ഓരോന്നായി ചേര്‍ക്കുക. ചേരുവകളില്‍ പാല്‍, ആപ്പിള്‍ പള്‍പ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. അതിനുസേഷം ജാതിക്കാപ്പൊടി, കേക്ക് ജീരകം, വാനിലാ എസന്‍സ്,ടൂട്ടി ഫ്രൂട്ടി, ഓറഞ്ച് തൊലി എന്നിവ ചേര്‍ക്കുക. വെണ്ണമയം പുരട്ടിയ കടലാസ് കേക്ക് ടിന്നില്‍ ഇട്ട് ചേരുവ ഇതിലൊഴിച്ച് 200 ഡിഗ്രി സെന്‍റീഗ്രേഡില്‍ 40 മിനിറ്റ് ബേക്ക് ചെയ്യുക

ഫ്രൂട്ട് കേക്ക്

കള്‍
മൈദ-100 ഗ്രാം
മുട്ട – 2 എണ്ണം
ബേക്കിംഗ് പൌഡര്‍-1 സ്പൂണ്‍
ബ്രണ്‍ ഷുഗര്‍-4 സ്പൂണ്‍
ബട്ടര്‍ – ഒരു സ്പൂണ്‍
തേന്‍ – ആവശ്യത്തിനു
പാല്‍- 4 സ്പൂണ്‍
പഴങ്ങള്‍
പീര്‍സ്-
ബെറി
തയ്യാറാക്കുന്ന വിധം
ഒരു അരിപ്പയില്‍ മിടയും ബെകിംഗ്സോഡയും അരിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര, പാല്‍, മുട്ട എന്നിവ യോജിപ്പിക്കുക. നല്ലപോലെ ഇളക്കി യോജിപ്പിക്കുക. മൈക്രോവേവ് ചെയ്യാന്‍ പറ്റിയ ഒരു പാത്രത്തിന്റെ അടിയില്‍ തേന്‍ പുരട്ടുക. പീര്‍സ് നീളത്തില്‍ മുറിക്കിക്കുക. അത് പത്രത്തിന്റെ സൈഡ് ഇല്‍ നിരത്തുക. ഇതിന്റെ മുകളിലേക്ക് മേല്പ്പറഞ്ഞ മാവ് ഒഴിക്കുക. മൈക്രോവാവില്‍ 15 മിനിറ്റു വെച്ചു പരുവപെടുത്തി എടുക്കുക.
കുറച്ചുനേരം കഴിഞ്ഞു പാത്രില്‍ നിന്നും കമിഴ്ത്തി വേറൊരു പത്രത്തിലേക്ക് മാറ്റുക. ബെറി അതിന്റെ നടുക്കും വെക്കുക. നാരങ്ങയുടെ പുറം ഒന്നു ഗ്രേയ്റ്റ് ചയ്തു ഇതിന്റെ പുറത്ത് ഇടുക. ഫ്രൂട്ട് കേക്ക് റെഡി





കേക്ക്
Poste

ചേരുവകള്‍
മൈദ – അര കപ്പ്‌
മുട്ട – 4 എണ്ണം
കണ്ടേന്‍സെഡ് മില്‍ക്ക്- ഒരു ചെറിയ ടിന്‍
വാനില എസ്സെന്‍സ്- ഒരു ടേബിള്‍ സ്പൂണ്‍
മധുരമില്ലാത്ത ചോക്ലേറ്റ് പൌഡര്‍ -3 സ്പൂണ്‍
പഞ്ചസാര – ഒരു കപ്പ്‌
ബേക്കിംഗ് പൌഡര്‍- ഒരു സ്പൂണ്‍
ബട്ടര്‍ – 400 ഗ്രാം
ഏതെങ്കിലും സോഡാ – ഒരു കാന്‍

തയ്യാറാക്കുന്ന വിധം
ഓവന്‍ 350 എഫ് പ്രീ ഹീറ്റ് ചെയുക. ഒരു പാനില്‍ ബട്ടര്‍ ഉരുക്കി എടുക്കുക. തണുക്കാന്‍ വെക്കുക. ഒരു മിക്സിംഗ് ബൌളില്‍ മുട്ട, ഒരു കപ്പ്‌ പഞ്ചസാര എന്നിവ നല്ലപോലെ അടിചു പതപ്പിക്കുക. നല്ലപോലെ പതഞ്ഞു വരുമ്പോള്‍ വാനില എസ്സെന്‍സ്‌ ചേര്‍ത്ത് വീണ്ടും നല്ലപോലെ യോജിപ്പിക്കുക.
വേറെ ഒരു പത്രത്തില്‍ മൈദാ, ബെകിംഗ് പൌഡര്‍, ചോക്ലേറ്റ് പൌഡര്‍, ഉപ്പ് എന്നിവ നല്ലപോലെ കൈ കൊണ്ട് യോജിപ്പിക്കുക. കട്ടകള്‍ ഒന്നും ഇല്ലാതെ നല്ലപോലെ . ഈ മിശ്രിതത്തിലേക്ക് ഉരുകിയ തണുത്ത ബട്റെരും കണ്ടേന്‍ സെഡ് മില്‍ക്കും ചേര്‍ക്കുക. ഇപ്പോള്‍ മൈദാ മിശ്രിതത്തില്‍ അല്പം കട്ടകള്‍ ഉണ്ടാകാന്‍ ഇടയുള്ളത് കൊണ്ട് ഇത് നല്ലപോലെ യോജിപ്പിചെടുക്കുക. ഇതിലേക്ക് ഒരു കാന്‍ സോഡാ കുറച്ചു കുറച്ചു ആയി ചേര്‍ക്കുക. കുറച്ചു കുറച്ചു എന്ന് പറഞ്ഞത് കേക്ക് മിശ്രിതത്തിന്റെ കണ്‍സിസ്റ്റസി നസ്ടപ്പെടതിരിക്കാന്‍ ആണ്. (മുട്ട വേണ്ടത്തവര്‍ക്ക് അടുത്ത സ്റ്റെപ് ബാധകം അല്ല )
ശേഷം ഇതിലേക്ക് മുട്ടയും പഞ്ചസാരയും അടിച്ചത് കുറേശ്ശ ചേര്‍ത്ത് വീണ്ടും നല്ല പോലെ തരി ഇല്ലാതെ മിക്സ്‌ ചെയ്യുക. കേക്ക് ഉണ്ടാക്കാനുള്ള പത്രം അല്പം എണ്ണ മയം പുരട്ടി മയക്കി എടുക്കുക. ഇതിലേക്ക് മുകളില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം കുറേശ്ശെ ആയി ഒഴിക്കുക. 25 മിനിറ്റ് ഓവനില്‍ വെച്ച് കേക്ക് ആയി കഴിഞ്ഞാല്‍ അത് തണുക്കാന്‍ വെക്കുക. വിപ്പെട് ക്രീം നല്ലപോലെ അടിച്ചു മയപ്പെടുത്തി എടുക്കുക.
തണുത്ത കേക്കിനെ നടുവേവട്ടത്തില്‍ മുറിക്കുക. രണ്ടു പാളികളിലും ക്രീം തേച്ചു പിടിപ്പിക്കുക. ഇതിനെ വീടും ഒന്നാക്കി ഒട്ടിച്ചു ചേര്‍ത്ത് വെക്കുക. തുടര്‍ന്ന് കേക്ക് ന്റെ പുറത്തും വിപ്പെട് ക്രീം തേച്ചു പിടിപ്പിക്കുക. ചെറി ഇതിന്റെ പുറത്തു വെച്ച് അലങ്കരിക്കുക. ഒരു ചോക്ലേറ്റ്ബാര്‍ ഗ്രേറ്റ്‌ ചെയ്തു കേക്ക് ന്റെ പുറത്തു

ഫ്രൂട്ട് കേക്ക്

കള്‍
മൈദ-100 ഗ്രാം
മുട്ട – 2 എണ്ണം
ബേക്കിംഗ് പൌഡര്‍-1 സ്പൂണ്‍
ബ്രണ്‍ ഷുഗര്‍-4 സ്പൂണ്‍
ബട്ടര്‍ – ഒരു സ്പൂണ്‍
തേന്‍ – ആവശ്യത്തിനു
പാല്‍- 4 സ്പൂണ്‍
പഴങ്ങള്‍
പീര്‍സ്-
ബെറി
തയ്യാറാക്കുന്ന വിധം
ഒരു അരിപ്പയില്‍ മിടയും ബെകിംഗ്സോഡയും അരിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര, പാല്‍, മുട്ട എന്നിവ യോജിപ്പിക്കുക. നല്ലപോലെ ഇളക്കി യോജിപ്പിക്കുക. മൈക്രോവേവ് ചെയ്യാന്‍ പറ്റിയ ഒരു പാത്രത്തിന്റെ അടിയില്‍ തേന്‍ പുരട്ടുക. പീര്‍സ് നീളത്തില്‍ മുറിക്കിക്കുക. അത് പത്രത്തിന്റെ സൈഡ് ഇല്‍ നിരത്തുക. ഇതിന്റെ മുകളിലേക്ക് മേല്പ്പറഞ്ഞ മാവ് ഒഴിക്കുക. മൈക്രോവാവില്‍ 15 മിനിറ്റു വെച്ചു പരുവപെടുത്തി എടുക്കുക.
കുറച്ചുനേരം കഴിഞ്ഞു പാത്രില്‍ നിന്നും കമിഴ്ത്തി വേറൊരു പത്രത്തിലേക്ക് മാറ്റുക. ബെറി അതിന്റെ നടുക്കും വെക്കുക. നാരങ്ങയുടെ പുറം ഒന്നു ഗ്രേയ്റ്റ് ചയ്തു ഇതിന്റെ പുറത്ത് ഇടുക. ഫ്രൂട്ട് കേക്ക് റെഡി

2010 ഡിസംബർ 9, വ്യാഴാഴ്‌ച

puffs vegetable

മിക്സഡ്‌ ഐസ്‌ക്രീം

സ്വാദേറും സ്പെഷ്യല്‍‌ ഐസ്‌ക്രീം ഉണ്ടാക്കൂ.

ചേരുവകള്‍‌:

കണ്ടന്‍‌സ്‌ഡ്‌ മില്‍‌ക്ക് - 5 ടേബിള്‍‌ സ്പൂണ്‍‌
പാല്‍‌പ്പൊടി - 1 1/2 കപ്പ്
ബട്ടര്‍‌ - 2 ടീസ്പൂണ്‍‌
മൈദ - 2 ടേബിള്‍‌ സ്പൂണ്‍‌
ജലാറ്റിന്‍‌ - 1 ടേബിള്‍‌ സ്പൂണ്‍‌
മുട്ട - 4
ചെറുനാരങ്ങനീര് - 1 ടീസ്പൂണ്‍‌
വാനിലാ എസന്‍‌സ് - 2 ടീസ്പൂണ്‍‌
തണുത്ത പാല്‍‌ - 1 കപ്പ്
ചൂട്‌ പാല്‍‌ - 2 കപ്പ്
ബദാം - 6

പാകം ചെയ്യുന്നവിധം:

മുട്ട നന്നായി അടിച്ച് പതം വരുത്തുക. തിളച്ച പാല്‍‌ കുറേശ്ശേ ഒഴിക്കുക. പഞ്ചസാരയും കണ്ടന്സ്‌ഡ് മില്‍‌ക്കും ചേര്‍‌ത്ത് നന്നായി പതപ്പിക്കുക. തീ കൂട്ടാതെ കുറുകുന്നതുവരെ ഇളക്കുക. പിന്നീട് തണുത്ത പാലില്‍‌ മൈദ കലക്കി അരിക്കുക. എന്നിട്ട് തിളച്ചുവരുന്ന കസ്റ്റാര്‍‌ഡില്‍‌ സാവധാനം ഒഴിച്ച് ഇളക്കുക. എന്നിട്ട് ബാക്കി ചേരുവകള്‍‌ ചേര്‍‌ത്ത് തണുക്കാന്‍‌ വയ്‌ക്കുക.






ചോക്കലേറ്റ് സോസ്





കൊതിയേറും ചോക്കലേറ്റ് സോസ് പാകം ചെയ്യാന്‍‌ പഠിക്കൂ.

ചേരുവകള്‍‌:

കൊക്കോ - 4 ടേബിള്‍‌ സ്പൂണ്‍‌
പാല്‍‌ - 2 കപ്പ്
ബട്ടര്‍‌ - 2 ടേബിള്‍‌ സ്പൂണ്‍‌
പഞ്ചസാര - 5 ടേബിള്‍‌ സ്പൂണ്‍‌

പാകം ചെയ്യുന്നവിധം:

ബട്ടര്‍‌ ഉരുക്കി പഞ്ചസാരയുമായി ചേര്‍‌ക്കുക. എന്നിട്ട് കൊക്കോയും പാലും ചേര്‍ത്ത് ഉരുക്കിയ ബട്ടറില്‍‌ ചേര്‍‌ക്കുക. നന്നായി കുറുകുന്നതുവരെ തിളപ്പിക്കുക. തണുപ്പിച്ച് സൂക്ഷിക്കുക


മുട്ട സാന്‍ഡ്‌വിച്ച്

വളരെ പെട്ടെന്ന് മുട്ടകൊണ്ട് സാന്‍ഡ്‌വിച്ച് ഉണ്ടാക്കുന്നതെങ്ങനെയെന്ന് കാണാം -

ചേരുവകള്‍:
മുട്ട - 2
കുരുമുളകുപൊടി - 1/2ടീസ്പൂണ്‍
കെച്ചപ്പ്
സാന്‍ഡ്‌വിച്ച് റോള്‍ - 2
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം:

മുട്ട ആവിയില്‍ പുഴുങ്ങി രണ്ടായോ മുന്നായോ കീറിയെടുക്കുക. എന്നിട്ടവയെ സാന്‍ഡ്‌വിച്ച് റോളിനുള്ളില്‍ വച്ച് കുരുമുളകുപൊടി ഉപ്പ് എന്നിവ വിതറുക. അതിനുശേഷം കെച്ചപ്പ് സാന്‍ഡ്‌വിച്ചിനുപുറത്തുകൂടി ഒഴിക്കുക



സ്വാദേറും എഗ്ഗ് കബാബ് പാകം ചെയ്യാന്‍‌ പഠിക്കൂ.

ചേരുവകള്‍‌

മുട്ട - 3
ഇഞ്ചി - 1 കഷണം
തേങ്ങ - 1/2 കപ്പ്
വെളുത്തുള്ളി - 4
ഉപ്പ് - പാകത്തിന്
പുളി - കുറച്ച്
ഉള്ളി - 5
മല്ലിയില - പാകത്തിന്
റൊട്ടിപ്പൊടി - 150 ഗ്രാം
മുട്ട പതച്ചത് - 1 കപ്പ്
നാരങ്ങാനീര് - 3 ടീസ്പൂണ്‍
എണ്ണ - പാകത്തിന്

പാകം ചെയ്യുന്നവിധം:

മുട്ട പുഴുങ്ങി നെടുകെ മുറിക്കുക. എന്നിട്ട് ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പുളി, തേങ്ങ, മല്ലിയില, ഉപ്പ് എന്നിവ നന്നായി അരയ്‌ക്കുക. അവയില്‍‌ നാരങ്ങാനീര് ചേര്‍‌ക്കുക. ഈ ചേരുവ മുറിച്ചുവച്ചിരിക്കുന്ന മുട്ടക്കഷണങ്ങളില്‍‌ പുരട്ടുക. അവ മുട്ട പതച്ചതില്‍‌ മുക്കി റൊട്ടിപ്പൊടി പൊതിഞ്ഞ് എണ്ണയില്‍ വറുക്കുക.

2010 ഡിസംബർ 8, ബുധനാഴ്‌ച

ജിലേബി

ജിലേബി

1.ഉഴുന്ന് പരിപ്പ് -500 ഗ്രാം
2.പഞ്ചസാര -750 ഗ്രാം
3. നെയ്യ് -400 മില്ലി
4. ജിലേബി കളര്‍ -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഉഴുന്ന് കുതിര്‍ത്ത് അരച്ചെടുക്കുക.പഞ്ചസാര പാനിയാക്കി കളറും ചേര്‍ത്തു വെയ്ക്കുക.നെയ്യ് ചൂടാകുമ്പോള്‍
ഒരു തുണിയുടെ നടുവില്‍ തുളയിട്ട്‌ അതില്‍ മാവ് കോരിയിട്ട് ജിലേബിയുടെ ആകൃതിയില്‍ പിഴിഞ്ഞ് ഒഴിക്കുക.
മൂക്കുമ്പോള്‍ കോരി പഞ്ചസാരപാനിയില്‍ ഇടുക.നന്നായി മധുരം പിടിച്ചു കഴിയുമ്പോള്‍ ലായനിയില്‍ നിന്നും
മാറ്റി വെയ്ക്കുക.

നന്ദിയോടെ സഖി.

ബ്രഡ് ഉന്നക്കായ
Tuesday, November 23, 2010
ആവിശ്യമുള്ള സാധനങ്ങള്‍

--------------------------
ബ്രഡ് -4
ശര്‍ക്കര പൊടിച്ചത് -കാല്‍ കപ്പ്
തേങ്ങ ചിരകിയത്‌ -ഒരു കപ്പ്
അണ്ടിപരിപ്പ് -കാല്‍ കപ്പ്
നെയ്യ് -രണ്ട് ടിസ്പൂണ്‍
വെളിച്ചെണ്ണ -പോരികാന്‍ ആവിശ്യത്തിന്
എലകാപോടി -ഒരു ടിസ്പൂണ്‍

തയാറാകുന്ന വിധം
--------------------
ഒരു പാത്രത്തില്‍ നിറയെ വെള്ളം എടുത്ത് ബ്രഡുകള്‍ ഓരോന്ന് വെള്ളത്തില്‍ മുക്കിയ ഉടന വെള്ളത്തില് നിന്നും മാറ്റി കൈകൊണ്ടു വെള്ളം പീഞ്ഞ് ഒഴിവാകുക .ഓരോ ചെറിയ ഉരുളകള്‍ ആകി മാറ്റി വെക്കുക്ക .
ഒരു ചട്ടിയില്‍ നെയ്യ് ഒയിച്ച് അണ്ടിപരിപ്പ് വറുത്തതിനു ശേഷം തെങ്ങ എലകാപോടി ശര്‍കര ഇളക്കി വാങ്ങി വെക്കുക .
ഉരുളകളാകിയ ബ്രഡ് കയ്യില്‍ വെച്ച് പരത്തി നടുക്ക്‌ തേങ്ങാ കൂട്ട് വെച്ച് ബ്രഡ് ഉരുട്ടുക.
ചൂടായ എണ്ണയില്‍ ഇട്ട് പൊരിച്ചെടുക്കുക .
ചൂടോടുകൂടി ഉപയോഗികാം.

നന്ദിയോടെ സഖി.



മുതിര ഉണ്ട (horsegram round)
Wednesday, June 9, 2010

ആവിശ്യമുള്ള സാധനങ്ങള്‍

...................................
മുതിര -ഒരു കപ്പ്‌
ശര്‍ക്കര പൊടിച്ചത് -കാല്‍ കപ്പ്
തെങ്ങ ചിരകിയത്‌ -കാല്കപ്പ്‌
നെയ്യ്‌ -രണ്ടു ടിസ്പൂണ്‍
അണ്ടിപ്പരിപ്പ്-കാല്‍ കപ്പ്
എള്ള്-രണ്ട്‌ ടിസ്പൂണ്‍

തയാറാകുന്ന വിധം
............................
മുതിര വേവിച്ച് പോടിച്ചെടുകുക . ചട്ടിയില്‍ നെയ്യ് ഒഴിച്ച് എള്ള് ,അണ്ടിപരിപ്പ് വറുക്കുക അതിലേക്ക് പൊടിച്ചു വെച്ച മുതിരയും ശര്‍കരയും തേങ്ങയും ഇട്ട് നല്ല വണ്ണം ഇളകി വാങ്ങിവെക്കുക ചൂടാറിയത്തിനു ശേഷം ഉരുളകളാക്കി ഉപയോഗികാം

നന്ദിയോടെ സഖി .
Labels: sweets (മധുരപലഹാരം)
Posted by Mrs.sakhi..സഖി at 11:09 AM 0 comment




ചേരുവകള്‍ :

---------------
1. മൈദ ..... ഒരു കപ്പു
2. സോഡാ പൊടി.....ഒരു ടീ സ്പൂണ്‍
3. വെണ്ണ ...........രണ്ടു ടാബില്‍ സ്പൂണ്‍
4. ഓയില്‍ ..........അര ലിറ്റര്‍ (പോരിക്കാനുള്ളത് )
5.പഞ്ചസാര ........ഒരു കപ്പ്

തയ്യാറാക്കുന്ന വിധം :
--------------------

1.മൈദയും സോഡാ പൊടിയും യോജിപ്പിച്ച് അരിപ്പയില്‍ തരിച്ചടുക്കുക
2.ഇതിലേക്ക് വെണ്ണ ചേര്‍ത്ത് കുതിര്‍ക്കുക
3.ശേഷം തൈര് ചേര്‍ത്ത് കുഴക്കുക
4.ഇത് ചെറിയ ഉരുളകളാക്കി കയ്യില്‍ വെച്ച് പരത്തി വട രൂപത്തിലാക്കുക
5. പിന്നീട് ഒയിലില്‍ പൊരിച്ചെടുക്കുക
6. ഒരു പാത്രത്തില്‍ പഞ്ചസാര ഒരുക്കി നൂല്‍ പരുവത്തിലാക്കി അതിലേക്കു
വട ഇട്ട്‌ ചെറു തീയില്‍ നല്ലവണ്ണം ഇളക്കി പഞ്ചസാര വടയില്‍ ഒട്ടിപിടിച്ചാല്‍
ഉടന്‍ വാങ്ങിവെക്കുക
7.തണുത്ത ശേഷം ഉപയോഗിക്കുക ....

നന്ദിയോടെ സഖി



egg pudding (എഗ് പുഡിംഗ്)
Tuesday, June 1, 2010


അവിശ്യമുള്ള സാധനങ്ങള്‍
---------------------
മുട്ട- മൂന്ന്‌
പാല്- ഒരു കപ്പ്‌
പാല്‍പ്പൊടി-അരകപ്പ്
എലകായ്-ഒന്ന്‌
പഞ്ചസാര-ഒരുകപ്പ്‌

തയ്യാറാകുന്ന വിധം:
--------------------
1.രണ്ട് ടിസ്പൂണ്‍ പഞ്ചസാര ഒരു പാത്രത്തില്‍ ഉരുക്കി ബ്രോണ്‍ കളര്‍ ആയ ശേഷം ഒരുവട്ടത്തിലുള്ള പാത്രത്തില്‍ തേച്ച് പിടിപ്പിക്കുക .

2.എല്ലാ ചേരുവകളും ഒന്നിച്ചു മിക്സിയില്‍ ഒഴിച്ച് പത്ത് മിനിറ്റ് അടിച്ചതിനു ശേഷം പഞ്ചസാര തേച്ച പാത്രത്തില്‍ ഒഴികുക.
3.ഇങ്ങിനെ തെയ്യാറാക്കിയ മിശ്രിതം നല്ലവണ്ണം അടച്ച് ,മറ്റൊരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച്
അതിലേക്ക് ഇറക്കി വെച്ച് മൂടി വെക്കുക .
4. ഇങ്ങനെ അര മണിക്കൂര്‍ ചെറിയ തീയില്‍ വേവിക്കുക
5. ശേഷം പുറത്തെടുത്ത് തണുത്തതിനുശേഷം ഒരു പരന്ന പാത്രത്തിലേക്ക് കമഴ്ത്തുക
6. ഇത് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിനു ശേഷം ഉപയോഗിക്കാം...

നന്ദിയോടെ സഖി .

ലഡു

മധുര പലഹാരം എന്ന് കേള്‍ക്കുമ്പോഴേ ലഡുവിനെ കുറിച്ച് ഓര്‍മ്മ വരും. എന്നാല്‍ കൊതി തോന്നുമ്പോള്‍ കടയില്‍ ചെന്ന് വാങ്ങി കഴിക്കാന്‍ അല്ലാതെ ഉണ്ടാക്കാന്‍ അറിയാമെങ്കിലോ. വളരെ നന്നായിരിക്കും, അല്ലേ?

ചേര്‍ക്കേണ്ടവ:

കടലമാവ് - 500 ഗ്രാം
പഞ്ചസാര- 250 ഗ്രാം
നെയ്യ്- ആവശ്യത്തിന്
ഏലക്കാപ്പൊടി, മഞ്ഞ നിറം- ആവശ്യത്തിന്


ഉണ്ടാക്കേണ്ടവിധം:

കടലമാവ് വെള്ളം ചേര്‍ത്ത് നേര്‍മ്മയായി കലക്കുക. ഇത് ചൂടാക്കിയ നെയ്യിലേക്ക് കണ്ണോപ്പ ഉപയോഗിച്ച് ഇറ്റിച്ച് വറുത്ത് കോരണം. പഞ്ചസാര നൂല്‍ പരുവത്തില്‍ പാവ് കാച്ചിയതിലേക്ക് വറുത്ത് കോരിയ ബൂന്തി ഇട്ട് ഏലക്കപ്പൊടിയും കളറും ചേര്‍ത്ത് ലഡു ഉരുട്ടിയെടുക്കുക.
Play Free Online Games Click Here



രുചികരമായ മധുര മിക്സര്‍
വെള്ളി, 9 ജനുവരി 2009( 15:10 IST )
ഈ പേര് കേട്ടാല്‍ തന്നെ മധുര പ്രിയരുടെ വായില്‍ കപ്പലോടിക്കാ‍മെന്നാവും. ഇത് മിക്സര്‍. വെറും മിക്സറല്ല സ്വീറ്റ് മിക്സര്‍. ഇതാ മധുരമുള്ള ഒരു കൊറിക്കലിന് തയ്യാറായിക്കൊള്ളൂ.

ചേര്‍ക്കേണ്ട സാധനങ്ങള്‍:

അവല്‍ - 1 കിലോ
കപ്പലണ്ടി - 250 ഗ്രാം
കടലപ്പരിപ്പ് - 250 ഗ്രാം
മുന്തിരി - 100 ഗ്രാം
ഉരുളക്കിഴങ്ങ് ചെറുകഷണങ്ങള്‍ ആക്കിയത് - 200 ഗ്രാം
പഞ്ചസാര - 300 ഗ്രാം
തേങ്ങ ചെറുതായി അരിഞ്ഞത് - ഒരെണ്ണം
ഉപ്പ് - രുചിക്ക്

ഉണ്ടാക്കേണ്ട വിധം:

അവല്‍, ഉരുളക്കിഴങ്ങ് എന്നിവ ആദ്യം എണ്ണയില്‍ വറുത്ത് കോരുക. പിന്നീട്, കപ്പലണ്ടി, കടല, മുന്തിരി, തേങ്ങ എന്നിവയും വറുക്കുക. ചൂടോടെ തന്നെ പഞ്ചസാരയും ഉപ്പും ചേര്‍ക്കുക. ഇപ്പോള്‍ രുചിയേറിയ സ്വീറ്റ് മിക്സര്‍ തയ്യാര്‍!
ബനാന മില്‍ക്ക് ഷേക്ക്
വെള്ളി, 9 ജനുവരി 2009( 14:06 IST )
വാഴപ്പഴമോ ഏത്തപ്പഴമോ ഉപയോഗിച്ച് ഉന്റാക്കാവുന്ന ഷേയ്ക്ക്

ചേര്‍ക്കേണ്ട ഇനങ്ങള്‍:

പഴുത്തപഴം 3 എണ്ണം
നെയ്യ് 1 സ്പൂണ്‍
പഞ്ചസാര 4 സ്പൂണ്‍
പാല് 1 കപ്പ്

പാകം ചെയ്യേണ്ട വിധം:

പഴവും പഞ്ചസാരയും നെയ്യില്‍ വഴറ്റുക. കുഴഞുവരുമ്പോള്‍ പാല്‍ ചേര്‍ത്തിളക്കി തണുക്കുമ്പോള്‍ ഉപയോഗിക്കുക






റവ -ഒരു കപ്പ്
പഞ്ചസാര -കാല്കപ്പ്‌
ഉപ്പ് -ഒരു നുള്ള്
എള്ള് -രണ്ട് ടിസ്പൂണ്‍
അണ്ടിപ്പരിപ്പ് -കാല്‍ കപ്പ്
ഉണകമുന്തിരി -കാല്‍ കപ്പ്
നെയ്യ്‌ -മൂന്ന് ടിസ്പൂണ്‍
പാല്‍ -രണ്ട്‌ ടിസ്പൂണ്‍
condensed milk -ഒരു ടിസ്പൂണ്‍

തയ്യാറാകുന്ന വിധം
-------------------
ചട്ടിയില്‍ നെയ്യ്‌ ഒഴിച്ച് അണ്ടിപരിപ്പ് മുന്തിരി വറുത്ത്‌ കോരുക്ക.
അതെ നെയ്യിലേക് എള്ള് ഇട്ട് പൊട്ടിയ ശേഷം റവ ഇട്ട് ചെറിയ തിയില്‍ കുറച്ച് സമയം ഇളകുക.
പകുതി വേവ് ആകുബോള്‍ ഉപ്പ് , പഞ്ചസാരയും ചേര്‍ത്ത് നല്ലവണ്ണം ഇളകുക.
അടുപ്പില്‍ നിന്ന് വാങ്ങിവെച്ച ശേഷം വറുത്തഅണ്ടി , മുന്തിരി ചേറ്കുക.
ചൂടാറിയ ശേഷം പാല്‍, condensed milk ചേര്‍ത്ത് കുഴച്ച് ഉരുളകളാകി ഉപയോഗികാം.

2010 ഡിസംബർ 5, ഞായറാഴ്‌ച

കുട്ടനാടന്‍ താറാവ് മപ്പാസ്‌

കുട്ടനാടെന്നാല്‍ കായലിന്റെയും കെട്ടുവള്ളങ്ങളുടെയും മാത്രമല്ല, വിവിധങ്ങളായ നറുരുചികളുടെ ആസ്ഥാനം കൂടിയാണ്. കുടമ്പുളിയിട്ടുവെച്ച മീന്‍കറിയും താറാവുമപ്പാസും കരിമീന്‍ പൊള്ളിച്ചതുമൊക്കെ കഴിക്കണമെങ്കില്‍ കുട്ടനാട്ടിലേക്ക് തന്നെ വള്ളം കയറണം. കുട്ടനാടന്‍ ഭക്ഷ്യമേളയിലെ ഹിറ്റ് വിഭവമായ താറാവ് മപ്പാസിന്റെ പാചകവിധി നമ്മുക്ക് നോക്കാം.

ചേരുവകള്‍

1. താറാവിറച്ചി- നാനൂറ് ഗ്രാം
2. വലിയ ഉള്ളി- ആറെണ്ണം
3. നാളികേരം- രണ്ടെണ്ണം
4. പച്ചമുളക്- രണ്ടെണ്ണം
5. കറിവേപ്പില- ഒരു തണ്ട്
6. മഞ്ഞള്‍പ്പൊടി- അര ടീസ്​പൂണ്‍
7. മല്ലിപ്പൊടി- രണ്ട് ടേബിള്‍സ്​പൂണ്‍
8. കുരുമുളകുപൊടി- ഒരു ടീസ്​പൂണ്‍
9. ഇഞ്ചി-ചെറിയ കഷ്ണം
10. വെളിച്ചെണ്ണ- ആറ് ടേബിള്‍ സ്​പൂണ്‍
11. ഉപ്പ്- പാകത്തിന്

പാകം ചെയ്യുന്ന വിധം

പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ ഉള്ളിയും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും കുരുമുളകുപൊടിയും നീളത്തിലരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക. നല്ലപോലെ കഴുകി വൃത്തിയാക്കിയ താറാവിറച്ചി അതിലേക്കുചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം വഴറ്റുക. ഉപ്പും നാളികേരത്തിന്റെ മൂന്നാം പാലും ചേര്‍ത്ത് തിളയ്ക്കുന്നതുവരെ ചൂടാക്കുക. താറാവിറച്ചി വെന്തുവെന്ന് കണ്ടാല്‍ നാളികേരത്തിന്റെ രണ്ടാംപാല്‍ ചേര്‍ത്ത് അഞ്ചുമിനിറ്റ് നേരം കൂടി ചെറുതീയില്‍ പാകംചെയ്യുക. തുടര്‍ന്ന് ഒന്നാംപാല്‍ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് മാറ്റിവെക്കാം.

വെജിറ്റബിള്‍ സമൂസ

വെജിറ്റബിള്‍ സമൂസ

ആവശ്യമുള്ള സാധനങ്ങള്‍:

1. പച്ചപട്ടാണി, കാരറ്റ്, ഉരുളക്കിഴങ്ങ്,
ബീന്‍സ്, സവോള, കാബേജ് ഇവ
- അര കിലോ
2. കറിവേപ്പില- കാല്‍ കപ്പ്
3. പച്ചമുളക് - 4 എണ്ണം
4. മൈദ മാവ് - 1 കപ്പ്
5. നെയ് - 150 ഗ്രാം
6. ഉപ്പ് - 2 സ്​പൂണ്‍
7. ഗോതമ്പു മാവ് - മൂന്നിലൊന്ന് കപ്പ്

തയ്യാറാക്കുന്ന വിധം:

പച്ചക്കറികള്‍ കഴുകി തൊലി കളഞ്ഞ് അരിഞ്ഞു വേവിക്കുക. ആവശ്യത്തിന് ഉപ്പ് ഉപയോഗിക്കുക. ചീനച്ചട്ടിയില്‍ കടുകുവറുത്ത് അതില്‍ വേവിച്ച പച്ചക്കറികളെ ജലം വാര്‍ന്നശേഷം ഇട്ട് നെയ്യൊഴിച്ച് വറക്കുക. പച്ചമുളകും അരിഞ്ഞ് ചേര്‍ത്തിരിക്കണം. മൈതാമാവും ഗോതമ്പുമാവും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ഒഴിച്ച് ഒരു ഗ്രാം ബേക്കിംഗ് പൗഡറും ചേര്‍ത്ത് കുഴച്ച് ഉരുളയാക്കി എടുത്ത് പരത്തി അതില്‍ പച്ചക്കറികള്‍ വറുത്തെടുത്ത് പരത്തി വച്ച് മടക്കുക. അറ്റം ചുരുട്ടി ചേര്‍ത്തി അമര്‍ത്തണം. അത് എണ്ണ തിളക്കുമ്പോള്‍ അതില്‍ ഇട്ട് മൂപ്പിക്കുക. സമൂസക്ക് പവന്‍ നിറം വരുമ്പോള്‍ എണ്ണയില്‍ നിന്നും കോരി എണ്ണവാര്‍ന്നശേഷം ഉപയോഗിക്കുക

2010 ഡിസംബർ 1, ബുധനാഴ്‌ച

How to make Tasteful Apple Cake | ആപ്പിള്‍ കേക്ക്

How to make Tasteful Apple Cake | ആപ്പിള്‍ കേക്ക്

How to make it tasteful | സ്വീറ്റ്‌ പുലാവ്‌

How to make it tasteful | സ്വീറ്റ്‌ പുലാവ്‌

How to make Tasteful Coconut Vanila Cake | കോക്കനട്ട് വാനില കേക്ക്

How to make Tasteful Coconut Vanila Cake | കോക്കനട്ട് വാനില കേക്ക്