മധുര പലഹാരം എന്ന് കേള്‍ക്കുമ്പോഴേ ലഡുവിനെ കുറിച്ച് ഓര്‍മ്മ വരും. എന്നാല്‍ കൊതി തോന്നുമ്പോള്‍ കടയില്‍ ചെന്ന് വാങ്ങി കഴിക്കാന്‍ അല്ലാതെ ഉണ്ടാക്കാന്‍ അറിയാമെങ്കിലോ. വളരെ നന്നായിരിക്കും, അല്ലേ?
ചേര്‍ക്കേണ്ടവ:
കടലമാവ് - 500 ഗ്രാം
പഞ്ചസാര- 250 ഗ്രാം
നെയ്യ്- ആവശ്യത്തിന്
ഏലക്കാപ്പൊടി, മഞ്ഞ നിറം- ആവശ്യത്തിന്
ഉണ്ടാക്കേണ്ടവിധം:
കടലമാവ് വെള്ളം ചേര്‍ത്ത് നേര്‍മ്മയായി കലക്കുക. ഇത് ചൂടാക്കിയ നെയ്യിലേക്ക് കണ്ണോപ്പ ഉപയോഗിച്ച് ഇറ്റിച്ച് വറുത്ത് കോരണം. പഞ്ചസാര നൂല്‍ പരുവത്തില്‍ പാവ് കാച്ചിയതിലേക്ക് വറുത്ത് കോരിയ ബൂന്തി ഇട്ട് ഏലക്കപ്പൊടിയും കളറും ചേര്‍ത്ത് ലഡു ഉരുട്ടിയെടുക്കുക.
Play Free Online Games Click Here
രുചികരമായ മധുര മിക്സര്‍
വെള്ളി, 9 ജനുവരി 2009( 15:10 IST )
ഈ പേര് കേട്ടാല്‍ തന്നെ മധുര പ്രിയരുടെ വായില്‍ കപ്പലോടിക്കാമെന്നാവും. ഇത് മിക്സര്‍. വെറും മിക്സറല്ല സ്വീറ്റ് മിക്സര്‍. ഇതാ മധുരമുള്ള ഒരു കൊറിക്കലിന് തയ്യാറായിക്കൊള്ളൂ.
ചേര്‍ക്കേണ്ട സാധനങ്ങള്‍:
അവല്‍ - 1 കിലോ
കപ്പലണ്ടി - 250 ഗ്രാം
കടലപ്പരിപ്പ് - 250 ഗ്രാം
മുന്തിരി - 100 ഗ്രാം
ഉരുളക്കിഴങ്ങ് ചെറുകഷണങ്ങള്‍ ആക്കിയത് - 200 ഗ്രാം
പഞ്ചസാര - 300 ഗ്രാം
തേങ്ങ ചെറുതായി അരിഞ്ഞത് - ഒരെണ്ണം
ഉപ്പ് - രുചിക്ക്
ഉണ്ടാക്കേണ്ട വിധം:
അവല്‍, ഉരുളക്കിഴങ്ങ് എന്നിവ ആദ്യം എണ്ണയില്‍ വറുത്ത് കോരുക. പിന്നീട്, കപ്പലണ്ടി, കടല, മുന്തിരി, തേങ്ങ എന്നിവയും വറുക്കുക. ചൂടോടെ തന്നെ പഞ്ചസാരയും ഉപ്പും ചേര്‍ക്കുക. ഇപ്പോള്‍ രുചിയേറിയ സ്വീറ്റ് മിക്സര്‍ തയ്യാര്‍!
ബനാന മില്‍ക്ക് ഷേക്ക്
വെള്ളി, 9 ജനുവരി 2009( 14:06 IST )
വാഴപ്പഴമോ ഏത്തപ്പഴമോ ഉപയോഗിച്ച് ഉന്റാക്കാവുന്ന ഷേയ്ക്ക്
ചേര്‍ക്കേണ്ട ഇനങ്ങള്‍:
പഴുത്തപഴം 3 എണ്ണം
നെയ്യ് 1 സ്പൂണ്‍
പഞ്ചസാര 4 സ്പൂണ്‍
പാല് 1 കപ്പ്
പാകം ചെയ്യേണ്ട വിധം:
പഴവും പഞ്ചസാരയും നെയ്യില്‍ വഴറ്റുക. കുഴഞുവരുമ്പോള്‍ പാല്‍ ചേര്‍ത്തിളക്കി തണുക്കുമ്പോള്‍ ഉപയോഗിക്കുക
റവ -ഒരു കപ്പ്
പഞ്ചസാര -കാല്കപ്പ്
ഉപ്പ് -ഒരു നുള്ള്
എള്ള് -രണ്ട് ടിസ്പൂണ്‍
അണ്ടിപ്പരിപ്പ് -കാല്‍ കപ്പ്
ഉണകമുന്തിരി -കാല്‍ കപ്പ്
നെയ്യ് -മൂന്ന് ടിസ്പൂണ്‍
പാല്‍ -രണ്ട് ടിസ്പൂണ്‍
condensed milk -ഒരു ടിസ്പൂണ്‍
തയ്യാറാകുന്ന വിധം
-------------------
ചട്ടിയില്‍ നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ് മുന്തിരി വറുത്ത് കോരുക്ക.
അതെ നെയ്യിലേക് എള്ള് ഇട്ട് പൊട്ടിയ ശേഷം റവ ഇട്ട് ചെറിയ തിയില്‍ കുറച്ച് സമയം ഇളകുക.
പകുതി വേവ് ആകുബോള്‍ ഉപ്പ് , പഞ്ചസാരയും ചേര്‍ത്ത് നല്ലവണ്ണം ഇളകുക.
അടുപ്പില്‍ നിന്ന് വാങ്ങിവെച്ച ശേഷം വറുത്തഅണ്ടി , മുന്തിരി ചേറ്കുക.
ചൂടാറിയ ശേഷം പാല്‍, condensed milk ചേര്‍ത്ത് കുഴച്ച് ഉരുളകളാകി ഉപയോഗികാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ