സ്വാദേറും സ്പെഷ്യല്‍ ഐസ്‌ക്രീം ഉണ്ടാക്കൂ.
ചേരുവകള്‍:
കണ്ടന്‍സ്‌ഡ് മില്‍ക്ക് - 5 ടേബിള്‍ സ്പൂണ്‍
പാല്‍പ്പൊടി - 1 1/2 കപ്പ്
ബട്ടര്‍ - 2 ടീസ്പൂണ്‍
മൈദ - 2 ടേബിള്‍ സ്പൂണ്‍
ജലാറ്റിന്‍ - 1 ടേബിള്‍ സ്പൂണ്‍
മുട്ട - 4
ചെറുനാരങ്ങനീര് - 1 ടീസ്പൂണ്‍
വാനിലാ എസന്‍സ് - 2 ടീസ്പൂണ്‍
തണുത്ത പാല്‍ - 1 കപ്പ്
ചൂട് പാല്‍ - 2 കപ്പ്
ബദാം - 6
പാകം ചെയ്യുന്നവിധം:
മുട്ട നന്നായി അടിച്ച് പതം വരുത്തുക. തിളച്ച പാല്‍ കുറേശ്ശേ ഒഴിക്കുക. പഞ്ചസാരയും കണ്ടന്സ്‌ഡ് മില്‍ക്കും ചേര്‍ത്ത് നന്നായി പതപ്പിക്കുക. തീ കൂട്ടാതെ കുറുകുന്നതുവരെ ഇളക്കുക. പിന്നീട് തണുത്ത പാലില്‍ മൈദ കലക്കി അരിക്കുക. എന്നിട്ട് തിളച്ചുവരുന്ന കസ്റ്റാര്‍ഡില്‍ സാവധാനം ഒഴിച്ച് ഇളക്കുക. എന്നിട്ട് ബാക്കി ചേരുവകള്‍ ചേര്‍ത്ത് തണുക്കാന്‍ വയ്‌ക്കുക.
ചോക്കലേറ്റ് സോസ്
കൊതിയേറും ചോക്കലേറ്റ് സോസ് പാകം ചെയ്യാന്‍ പഠിക്കൂ.
ചേരുവകള്‍:
കൊക്കോ - 4 ടേബിള്‍ സ്പൂണ്‍
പാല്‍ - 2 കപ്പ്
ബട്ടര്‍ - 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - 5 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്നവിധം:
ബട്ടര്‍ ഉരുക്കി പഞ്ചസാരയുമായി ചേര്‍ക്കുക. എന്നിട്ട് കൊക്കോയും പാലും ചേര്‍ത്ത് ഉരുക്കിയ ബട്ടറില്‍ ചേര്‍ക്കുക. നന്നായി കുറുകുന്നതുവരെ തിളപ്പിക്കുക. തണുപ്പിച്ച് സൂക്ഷിക്കുക
മുട്ട സാന്‍ഡ്‌വിച്ച്
വളരെ പെട്ടെന്ന് മുട്ടകൊണ്ട് സാന്‍ഡ്‌വിച്ച് ഉണ്ടാക്കുന്നതെങ്ങനെയെന്ന് കാണാം -
ചേരുവകള്‍:
മുട്ട - 2
കുരുമുളകുപൊടി - 1/2ടീസ്പൂണ്‍
കെച്ചപ്പ്
സാന്‍ഡ്‌വിച്ച് റോള്‍ - 2
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം:
മുട്ട ആവിയില്‍ പുഴുങ്ങി രണ്ടായോ മുന്നായോ കീറിയെടുക്കുക. എന്നിട്ടവയെ സാന്‍ഡ്‌വിച്ച് റോളിനുള്ളില്‍ വച്ച് കുരുമുളകുപൊടി ഉപ്പ് എന്നിവ വിതറുക. അതിനുശേഷം കെച്ചപ്പ് സാന്‍ഡ്‌വിച്ചിനുപുറത്തുകൂടി ഒഴിക്കുക
സ്വാദേറും എഗ്ഗ് കബാബ് പാകം ചെയ്യാന്‍ പഠിക്കൂ.
ചേരുവകള്‍
മുട്ട - 3
ഇഞ്ചി - 1 കഷണം
തേങ്ങ - 1/2 കപ്പ്
വെളുത്തുള്ളി - 4
ഉപ്പ് - പാകത്തിന്
പുളി - കുറച്ച്
ഉള്ളി - 5
മല്ലിയില - പാകത്തിന്
റൊട്ടിപ്പൊടി - 150 ഗ്രാം
മുട്ട പതച്ചത് - 1 കപ്പ്
നാരങ്ങാനീര് - 3 ടീസ്പൂണ്‍
എണ്ണ - പാകത്തിന്
പാകം ചെയ്യുന്നവിധം:
മുട്ട പുഴുങ്ങി നെടുകെ മുറിക്കുക. എന്നിട്ട് ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പുളി, തേങ്ങ, മല്ലിയില, ഉപ്പ് എന്നിവ നന്നായി അരയ്‌ക്കുക. അവയില്‍ നാരങ്ങാനീര് ചേര്‍ക്കുക. ഈ ചേരുവ മുറിച്ചുവച്ചിരിക്കുന്ന മുട്ടക്കഷണങ്ങളില്‍ പുരട്ടുക. അവ മുട്ട പതച്ചതില്‍ മുക്കി റൊട്ടിപ്പൊടി പൊതിഞ്ഞ് എണ്ണയില്‍ വറുക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ