വെജിറ്റബിള്‍ സമൂസ
ആവശ്യമുള്ള സാധനങ്ങള്‍:
1. പച്ചപട്ടാണി, കാരറ്റ്, ഉരുളക്കിഴങ്ങ്,
ബീന്‍സ്, സവോള, കാബേജ് ഇവ
- അര കിലോ
2. കറിവേപ്പില- കാല്‍ കപ്പ്
3. പച്ചമുളക് - 4 എണ്ണം
4. മൈദ മാവ് - 1 കപ്പ്
5. നെയ് - 150 ഗ്രാം
6. ഉപ്പ് - 2 സ്പൂണ്‍
7. ഗോതമ്പു മാവ് - മൂന്നിലൊന്ന് കപ്പ്
തയ്യാറാക്കുന്ന വിധം:
പച്ചക്കറികള്‍ കഴുകി തൊലി കളഞ്ഞ് അരിഞ്ഞു വേവിക്കുക. ആവശ്യത്തിന് ഉപ്പ് ഉപയോഗിക്കുക. ചീനച്ചട്ടിയില്‍ കടുകുവറുത്ത് അതില്‍ വേവിച്ച പച്ചക്കറികളെ ജലം വാര്‍ന്നശേഷം ഇട്ട് നെയ്യൊഴിച്ച് വറക്കുക. പച്ചമുളകും അരിഞ്ഞ് ചേര്‍ത്തിരിക്കണം. മൈതാമാവും ഗോതമ്പുമാവും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ഒഴിച്ച് ഒരു ഗ്രാം ബേക്കിംഗ് പൗഡറും ചേര്‍ത്ത് കുഴച്ച് ഉരുളയാക്കി എടുത്ത് പരത്തി അതില്‍ പച്ചക്കറികള്‍ വറുത്തെടുത്ത് പരത്തി വച്ച് മടക്കുക. അറ്റം ചുരുട്ടി ചേര്‍ത്തി അമര്‍ത്തണം. അത് എണ്ണ തിളക്കുമ്പോള്‍ അതില്‍ ഇട്ട് മൂപ്പിക്കുക. സമൂസക്ക് പവന്‍ നിറം വരുമ്പോള്‍ എണ്ണയില്‍ നിന്നും കോരി എണ്ണവാര്‍ന്നശേഷം ഉപയോഗിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ